വയനാട് ഒറ്റക്കല്ല; ഒപ്പമുണ്ട് അച്ചായൻസ് ഗോൾഡും; ദുരന്തമുഖത്തേക്ക് മൂന്ന് ലോറി നിറയെ അവശ്യവസ്തുക്കളുമായി ടോണി വർക്കിച്ചൻ

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുന്നൂറോളം മരണം ഉണ്ടായ അത്യധികം വേദനാജനകമായ സഭവത്തിൻ്റെ നടുക്കത്തിലാണ് കേരളം ഒന്നാകെ. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കോട്ടയത്തിൻ്റെ സ്വന്തം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ.
ഉരുൾപൊട്ടലിൽ ജീവൻ മാത്രം ബാക്കിയുള്ള ആയിരങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ടോണി വർക്കിച്ചൻ. അരി, പയർ, പഞ്ചസാര, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിനുകൾ, ടൂത്ത് ബ്രഷ്, പേസ്റ്റ്, മുന്നൂറിലധികം മെത്തകൾ തുടങ്ങി മൂന്ന് വലിയ ലോറി നിറയെ സാധങ്ങളൂമായി നാളെ ( വ്യാഴാഴ്ച) രാവിലെ 9 നു കോട്ടയത്ത് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിക്കും. എല്ലാം നഷ്ടപ്പെട്ട് ദുരന്തമുഖത്ത് ഭീതിയോടെ നിൽക്കുന്ന ആയിരങ്ങൾക്ക് അശ്വാസമാകുകയാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി.
Previous Post Next Post