സ്വര്‍ണത്തിനും വെള്ളിക്കും മൊബൈല്‍ ഫോണിനും വില കുറയും; ടെലികോം ഉപകരണങ്ങൾക്ക് വിലകൂടും; അറിയാം ബജറ്റിലെ 'വില നിലവാരം'


 

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പ്രകാരം വില കുറയുന്നത് ഇവയ്‌ക്കെല്ലാം. സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും. സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ ആറു ശതമാനമാക്കി കുറച്ചു. നേരത്തെ ഇറക്കുമതി തീരുവ 15 ശതമാനമായിരുന്നു.

കാന്‍സറിനുള്ള മൂന്നിനം മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇല്ല. എക്‌സ്‌റേ ട്യൂബുകള്‍ക്ക് തീരുവ കുറച്ചു. മൊബൈല്‍ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. ഇവയുടെ കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 25 ധാതുക്കള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്. ചെമ്മീന്‍, മീന്‍ തീറ്റക്കുള്ള തീരുവയും കുറച്ചു.

അതേസമയം വില കൂടുന്നത് ഇവയെല്ലാമാണ്. സോളാര്‍ സെല്ലുകള്‍ക്കും പാനലുകള്‍ക്കുമുള്ള തീരുവ ഇളവ് നീട്ടില്ല. പിവിസി, ഫ്‌ലെക്‌സ് ബാനറുകള്‍ക്കുള്ള തീരുവ 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിച്ചു. നികുതി വർധിപ്പിച്ചിട്ടുള്ളതിനാൽ ടെലികോം ഉപകരണങ്ങൾ, അമോണിയം നൈട്രേറ്റ്, അജൈവ പ്ലാസ്റ്റിക് എന്നിവയ്ക്കെല്ലാം വില വർധിക്കും.

Previous Post Next Post