ജനകീയൻ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം.ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമെയുള്ളു എന്ന് തെളിയിച്ച ഒരു വർഷമാണ് കടന്നു പോയത്.ഇപ്പോഴും ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത യാഥാർത്ഥ്യം.സാധാരണക്കാരെ ചേർത്ത് പിടിക്കണമെന്ന് സഹപ്രവർത്തകരെയും ഓർമ്മപ്പെടുത്താൻ മറക്കാത്ത മനുഷ്യസ്നേഹി.സ്‌നേഹം കൊണ്ട് മനുഷ്യരെ കീഴടക്കിയ ഒരു ഭരണാധികാരി അതാണ് ഉമ്മൻചാണ്ടി.
രാഷ്ട്രീയ ഭേദമന്യേ ആർക്കും ജീവിതത്തിലെ എന്ത് പ്രതിസന്ധിയും പരിഹരിക്കുന്നതിന് സമീപിക്കാവുന്ന ഒരാൾ. ഒരു നിവേദനത്തിനോ കത്തിനോ ഫോൺ വിളികൾക്കോ അപ്പുറം സാധ്യമായ എന്ത് സഹായവും ചെയ്തു തരുന്ന ഉമ്മൻ ചാണ്ടി ഉണ്ടെന്നത് ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മലയാളികൾക്ക് ഒരു ധൈര്യമായിരുന്നു.പരിഹാരവുമായി മാത്രമെ അദ്ദേഹത്തെ തേടിയെത്തിയവർ മടങ്ങിയിട്ടുള്ളൂ. ഉമ്മൻ ചാണ്ടിയെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത ജനങ്ങളോ ഉമ്മൻ ചാണ്ടി എത്തിച്ചേർന്നിട്ടില്ലാത്ത സ്ഥലങ്ങളോ കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. ജനക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നതു തന്നെയാണ് ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ വളർത്തിയതും കരുത്തനായ ഭരണാധികാരിയാക്കിയതും.
സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യകിരണം പദ്ധതികൾ, ഒരു രൂപയ്ക്ക് അരി, ഭൂരഹിതർക്ക് 3 സെന്റ് ഭൂമി, എല്ലാ മണ്ഡലങ്ങളിലും സർക്കാർ കേളജുകൾ, ദിവസം 19 മണിക്കൂർ വരെ നീളുന്ന ജനസമ്ബർക്ക പരിപാടി, മികച്ച ഭരണനിർവഹണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം. ശരിക്കും വർത്തമാന കേരളമെന്നത് ഉമ്മൻ ചാണ്ടി സർ തന്നെയാണ്.
വിപുലമായ പരിപാടികളാണ് ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും പ്രത്യേക പ്രാർഥനകൾ നടക്കും.
തുടർന്ന് 10 ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും.
വൈകിട്ട് മൂന്നിന് കോൺഗ്രസ് അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കും. എഐസിസിജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
വൈകിട്ട് മൂന്നിന് കോൺഗ്രസ് അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കും. എഐസിസിജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.