കുമളിയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യ ആണെന്ന് സംശയം

ഇടുക്കി കുമളിയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യനാണ് മരിച്ചത്.
ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

ഇന്നലെ അറുപ്പത്തിയാറാം മൈലില്‍ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഫയർഫോഴ്സ് എത്തിയാണ് കാറില്‍ പടർന്ന തീ അണയ്ച്ചത്. കാറിനകത്ത് റോയി മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റിയതായി പൊലീസ് അറിയിച്ചു.

Previous Post Next Post