ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സേവനപ്രവർത്തനങ്ങളിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേരള സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാനും കോട്ടയം ജില്ല ചെയർമാനുമായി 2013 മുതൽ‚ 2019 വരെ സേവനമനുഷ്ഠിച്ച സുനിൽ സി. കുര്യനോടുള്ള ആദരസൂചകമായി കോട്ടയം റെഡ്‌ക്രോസ് ടവറിലെ ഹാളിന് സുനിൽ സി. കുര്യൻ സ്മാരക ഹാൾ എന്ന് നാമകരണം ചെയ്യുന്നതിന്റെ ഉദ്ഘാടന സമ്മേളനവും റെഡ് ക്രോസിന്റെ വിവിധ പ്രവർത്തന മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള അവാർഡ് വിതരണവും 27/7/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് നാഗമ്പടം റെഡ്‌ക്രോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
സംസ്ഥാന വൈസ് ചെയർമാനും കോട്ടയം ജില്ലാ ചെയർമാനുമായ ജോബി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മളനത്തിൽ ഉദ്ഘാടനം നിർവഹിക്കുന്നത് ബഹു: വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടിയാണ്. ബഹുമാന്യനായ കോട്ടയം എം.പി ശ്രീ. ഫ്രാൻസിസ് ജോർജ് ചടങ്ങിൽ‚ മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നത് ബഹുമാനപ്പെട്ട കോട്ടയം എംഎൽഎ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. സുനിൽ സി കുര്യന്റെ ഫോട്ടോ അനാച്ഛാദനം പ്രമുഖ നർത്തകിയും അദ്ദേഹത്തിന്റെ പത്‌നിയുമായ ഡോ. നീനാ പ്രസാദും നിർവഹിക്കും. ചടങ്ങിൽ റെഡ് ക്രോസ് കേരള സ്റ്റേറ്റ് ചെയർമാൻ അഡ്വ. കെ രാധാകൃഷ്ണൻ, മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽ കുമാർ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. റെഡ്‌ക്രോസിന്റെ പ്രഥമ സുനിൽ സി കുര്യൻ മെമ്മോറിയൽ ട്രോഫി മികച്ച പ്രവർത്തനങ്ങൾക്കായി സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ അവാർഡ് കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹൈസ്‌കൂൾ അർഹരായി. സംസ്ഥാനത്തെ ഏറ്റവും മികച്ച റവന്യു ജില്ല കോ-ഓർഡിനേറ്റർക്കുള്ള ശ്രീ. ബാബു എസ് പ്രസാദ് സ്മാരക പുരസ്‌കാരം കോട്ടയം റവന്യു ജില്ലാ കോർഡിനേറ്ററായ ശ്രീ ബിനു കെ പവിത്രനും സംസ്ഥാന ചെയർമാൻ അഡ്വ. കെ.രാധാകൃഷ്ണൻ നൽകുന്ന സംസ്ഥാനത്തെ മികച്ച ജെആർസി ടീച്ചർ കൗൺസിലർക്കുള്ള പുരസ്‌കാരം ശ്രീ മുഹമ്മദ് കീത്തേടത്തും അർഹരായി. പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്യുന്നതാണ്.
