തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം തുമ്ബയില്‍ ബോംബേറ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്ക്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. 

ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സുഹൃത്തിനെ റോഡരികില്‍ നില്‍ക്കുകയായിരുന്ന അഖിലിനും വിവേകിനും നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു.
ബോംബ് വീണ് അഖിലിന്റെ കൈക്ക് ഗുരുതര പരിക്കുണ്ട്. അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അഖിലിനെതിരെ കാപ്പ കേസുകള്‍ അടക്കം നിരവധി കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Previous Post Next Post