കുവൈത്തില്‍ വാഹനാപകടം: ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്



 കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവര്‍ തമിഴ്‌നാട്, ബിഹാര്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

കുവൈത്ത് സെന്‍ത്രിങ് റോഡില്‍ അബ്ദുള്ള മുബാരക്കിന് സമീപം പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് ജീവനക്കാരുമായി വരികയായിരുന്ന ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുകയും, ബസിലുണ്ടായിരുന്ന ആറുപേര്‍ തത്ക്ഷണം മരിക്കുകയുമായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Previous Post Next Post