കോഴിക്കോട് കുറുക്കന്റെ ആക്രമണത്തില്‍ നാലു പേർക്ക് പരിക്ക്.

കുറുക്കന്റെ ആക്രമണത്തില്‍ നാലു പേർക്ക് പരിക്ക്. അത്തോളി മൊടക്കല്ലൂരിലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്.
വീട്ടില്‍ കയറിയായിരുന്നു ആക്രമണം. കുറുക്കന്റെ കടിയേറ്റ നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. കുറുക്കനെ പിടികൂടി. 

പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേല്‍ക്കുന്നത്. വീട്ടില്‍ കയറിയായിരുന്നു ആക്രമണം. അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവർ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Previous Post Next Post