കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും താഴേക്ക്. 280 രൂപ കുറഞ്ഞ പവന് വില 54,240ല്‍ എത്തി. ഗ്രാമിന് കുറഞ്ഞത് 35 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6780 രൂപ.
കഴിഞ്ഞ രണ്ടു ദിവസവും പവന് വില കുറവു രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 120 രൂപയും വെള്ളിയാഴ്ച 360 രൂപയുമാണ് ഇടിഞ്ഞത്. മൂന്നു ദിവസം കൊണ്ട് ഇടിവ് 760 രൂപ.
