പാലക്കാട്ട് ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കടത്തി; കവര്‍ച്ച ചെയ്തത് കോട്ടയം കുറവിലങ്ങാട് സ്വദേശിയുടെ പോത്തുകളെ



 പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു. കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘമാണ് 50 പോത്തുകളെയും 27 മൂരികളെയും കടത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

ആന്ധ്രയില്‍ നിന്നും ഉരുക്കളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കോട്ടയം കുറവിലങ്ങാട് സ്വദേശി ജോബിയുടേതായിരുന്നു ഉരുക്കള്‍. ലോറി തടഞ്ഞ സംഘം ലോറിയിലുണ്ടായിരുന്നവരെ കാറിലേക്കും ജീപ്പിലേക്കും മാറ്റി.

തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന പോത്തുകളെയും മൂരികളെയും കിഴക്കഞ്ചേരി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിലേക്കായി മാറ്റുകയായിരുന്നു. തുടര്‍ന്ന് ലോറി, ഡ്രൈവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തു. ലോറിക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.

Previous Post Next Post