കോട്ടയം നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ വിപുലമായി യോഗാദിനാഘോഷം സംഘടിപ്പിച്ചു.

കോട്ടയം: ജില്ലാതല അന്താരാഷ്ട്ര യോഗാദിനാചരണം നാഷണൽ ആയുഷ് മിഷൻ കോട്ടയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ വെച്ച് നടന്നു. 
രാവിലെ 9 മണിക്ക് പൊതുജനബോധവത്ക്കരണ റാലി ഡോ. അരുൺ കുമാർ (സീനിയർ മെഡിക്കൽ ഓഫീസർ, ജില്ലാ ആയുർവേദ ആശുപത്രി) ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ഔദ്യോഗിക യോഗാദിനാഘോഷപരിപാടിയിൽ സ്വാഗതം ആശംസിച്ച് ഡോ.ജയകൃഷ്ണ പൈ (ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ) ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് ഡോ. അരുൺ കുമാർ സംസാരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജോസ് പുത്തൻകാലാ നിർവഹിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം ഡോ.മിനി കെ.എസ് (ജില്ലാ മെഡിക്കൽ ഓഫീസർ, ഹോമിയോ) സംസാരിച്ചു. യോഗാദിന സന്ദേശം ഡോ. പ്രതിഭ പി (ജില്ലാ പ്രോഗ്രാം മാനേജർ )നൽകുകയും ഡോ. ചാന്ദ്നി ആശംസയും ഡോ. അമൃത ബി. നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ഡിസ്പൻസറികളിലെ യോഗ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ യോഗാപ്രദർശനവും അവതരിപ്പിച്ചു.
Previous Post Next Post