കറുകച്ചാൽ: വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം മുളയംവേലി ഭാഗത്ത് ആര്യക്കര വീട്ടിൽ ജൂജൂ എബ്രഹാം (46) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (14.06.24) വൈകുന്നേരത്തോടുകൂടി മുളയംവേലി ഭാഗത്ത് വച്ച് അയൽവാസിയായ വീട്ടമ്മയെയും, ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, തുടർന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്ന സമയം ഇവരുടെ സ്കൂട്ടർ തടഞ്ഞുനിർത്തി ഇയാൾ കൈയിലിരുന്ന വിറകുകമ്പ് കൊണ്ട് വീട്ടമ്മയുടെ ഭർത്താവിനെ ആക്രമിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ഇയാൾ തോളിൽ പിടിച്ചു തള്ളുകയുമായിരുന്നു. ജൂജൂ എബ്രഹാം മുന്‍പ് ഇവരോട് വഴക്കുണ്ടാക്കിയതിനെതിരെ ഇവര്‍ പോലീസിൽ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സുനിൽ ജി, ജോൺസൺ ആന്റണി, സാജുലാൽ, സി.പി.ഓ സിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കറുകച്ചാൽ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
Malayala Shabdam News
0
Tags
Local News