കോട്ടയത്തിനും മന്ത്രി. ബിജെപി നേതാവും കോട്ടയം കാണക്കാരി സ്വദേശിയുമായ ജോർജ് കുര്യൻ മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി മന്ത്രിയാകുമെന്ന് ഉറപ്പായി. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോർജ് കുര്യൻ. ഇദ്ദേഹവും കേന്ദ്രമന്ത്രിയായേക്കുമെന്ന ഉറപ്പാണ് ലഭിച്ചത്.സുരേഷ് ഗോപിക്ക് പിന്നാലെയാണ് മൂന്നാം മോദി മന്ത്രിസഭയിൽ മലയാളി ജോർജുകുര്യനും അംഗമാകുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുത്താണ് ജോർജ് കുര്യന് മന്ത്രിസ്ഥാനം നൽകുന്നത് എന്നാണ് സൂചന. കോട്ടയം കാണക്കാരി സ്വദേശിയാണ്. 2016 - ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മോദി മന്ത്രിസഭയിൽ കോട്ടയത്തിനും മന്ത്രി.
Malayala Shabdam News
0