പുനലൂര്‍ മണിയാറില്‍ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കൊല്ലം: പുനലൂര്‍ മണിയാറില്‍ രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. 

എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് വള്ളം തകര്‍ന്നു. മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോര്‍ജിനാണ് പരിക്കേറ്റത്.
ഇടിമിന്നലേറ്റ് കണ്ണൂര്‍ തോട്ടടയില്‍ വീടിന് കേടുപാട് സംഭവിച്ചു. തോട്ടടയില്‍ ഗംഗാധരന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

Previous Post Next Post