ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷീനുകൾ മോഷ്ടിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 ചിങ്ങവനം: ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷീനുകൾ മോഷ്ടിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം മണ്ണുംകൂന ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ശ്യാംകുമാർ കെ.എസ് (34), ചിങ്ങവനം പോളച്ചിറ ഭാഗത്ത് അമ്പാട്ടുതറയിൽ വീട്ടിൽ സച്ചു (30), ഇയാളുടെ സഹോദരനായ സനൽ (34) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം പനച്ചിക്കാട് കുഴിമറ്റം ഭാഗത്തുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ഇരുമ്പിലും, പിച്ചളയിലും നിർമ്മിതമായ മെഷീനുകളും, അതിന്റെ പാർട്സുകളും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ പ്രകാശ് ആർ, എസ് ഐ മാരായ സജീർ, ഷാജിമോൻ, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഓ മാരായ പ്രകാശ്, സുബീഷ്, പ്രിൻസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.
Previous Post Next Post