തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ, കൊല്ലത്തു മുകേഷ് മുന്നിൽ, കോട്ടയത്ത് ഫ്രാൻസിസ് ജോർജ്.
രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തില്‍ എണ്ണിത്തുടങ്ങിയത്.ആദ്യ സൂചനകളില്‍ ദേശീയ തലത്തില്‍ എൻഡിഎ മുന്നിലാണ്. കേരളത്തില്‍ യുഡിഎഫ് മുന്നിലാണ്.പോസ്റ്റല്‍ വോട്ടുകള്‍ പൂർത്തിയായശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക. രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. 11 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.