കളമശേരി നഗരസഭയില്‍ കൂട്ടത്തോടെ ഡെങ്കിപ്പനി



 കൊച്ചി: കളമശേരി നഗരസഭയില്‍ കൂട്ടത്തോടെ ഡെങ്കിപ്പനി. മുന്‍സിപ്പിലാറ്റിയിലെ സൂപ്രണ്ട് അടക്കം ആറ് ഉദ്യോഗസ്ഥര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്.

കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. നഗരാസഭ പരിധിയില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനകം നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

കൂടുതല്‍ ഉദ്യോഗ്സ്ഥര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ ഇടയുണ്ട്. നഗരസഭയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്‌

Previous Post Next Post