കോട്ടയം: ലഹരിക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് ഇന്ത്യയിലെ പ്രമുഖ കൊമേഴ്സ് മാനേജ്മെന്റ് സ്ഥാപനമായ ലോജിക്കിലെ വിദ്യാർത്ഥികളും പ്രമുഖ കണ്ണാശുപത്രിയായ ഡോ.അഗർവാൾസും ചേർന്ന് ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശം ഉയർത്തി ഫ്ലാഷ് മോബ് കോട്ടയത്തെ വിവിധ ഇടങ്ങളിൽ അരങ്ങേറി. ചടുലമായ നൃത്തച്ചുവടുകളുമായി ലോജിക്കിലെ വിദ്യാർത്ഥികൾ കോട്ടയം നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. ലഹരിയ്ക്കെതിരെ സന്ധിയില്ലാതെ പോരാടുമെന്ന് അവർ ഉച്ചത്തിൽ പ്രതിജ്ഞ ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് സിഐ ഉദയകുമാർ നിർവഹിച്ചു. അദ്ദേഹം കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈകുന്നേരം 4 മണിക്ക് നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റ്, തിരുനക്കര ഗാന്ധിസ്ക്വയർ, കെഎസ്ആർടിസി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് നടന്നത്. ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് പ്രതിനിധികളും ഡോ:അഗർവാൾ ആശുപത്രിയിലെ ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകി.