കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് കോട്ടയത്ത്‌, സ്വീകരണം ഒരുക്കി ജന്മനാട്



കോട്ടയം:  കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഇന്ന് കോട്ടയത്ത്‌ ബിജെപി പ്രവർത്തകർ സ്വീകരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം കെ.പി.എസ് മേനോൻ ഹാളിലാണ് സ്വീകരണ സമ്മേളനം. കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം സ്വദേശികളുടെ വീടുകളില്‍ കേന്ദ്രമന്ത്രി ഞായറാഴ്ച സന്ദർശിക്കും.

മൂന്നാം മോദി മന്ത്രിസഭയിലെ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മലയാളിയാണ് ജോർജ് കുര്യൻ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലിരിക്കേയാണ് അദ്ദേഹം കേന്ദ്രമന്ത്രി പദത്തിലെത്തുന്നത്. കോട്ടയം കാണക്കാരി നമ്ബ്യാകുളം സ്വദേശിയായ അദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനാണ്. ബിജെപിയുടെ ആരംഭകാലം മുതല്‍ തന്നെ പാർട്ടിയിലെ സജീവ പ്രവർത്തകനാണ് ജോർജ് കുര്യൻ.

ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനത്താണ് അദ്ദേഹം നിയമിതനായത്.

Previous Post Next Post