ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ബോധവത്കരണ ക്യാമ്പയിൻ; ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ്, ഡോ:അ​ഗർവാൾ കണ്ണാശുപത്രിയും വിവിധയിടങ്ങളിൽ ഫ്ലാഷ് മോബ് നടത്തുന്നു

 


കോട്ടയം: ലഹരിക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് ഇന്ത്യയിലെ പ്രമുഖ കൊമേഴ്സ് മാനേജ്മെന്റ് സ്ഥാപനമായ ലോജിക്കിലെ വിദ്യാർത്ഥികളും പ്രമുഖ കണ്ണാശുപത്രിയായ ഡോ.അ​ഗർവാൾസും ചേർന്ന് ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം ഉയർത്തി ഫ്ലാഷ് മോബ് കോട്ടയത്തെ വിവിധ ഇടങ്ങളിൽ അരങ്ങേറും. ചടുലമായ നൃത്തച്ചുവടുകളുമായി ലോജിക്കിലെ വിദ്യാർത്ഥികളാണ് എത്തുക. പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് സിഐ ഉദയകുമാർ നിർവഹിക്കും. 
ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികളും പൊതുജനങ്ങളും ചേർന്ന് എടുക്കും. വൈകുന്നേരം 4 മണിക്ക് നാ​ഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റ്, തിരുനക്കര ​ഗാന്ധിസ്ക്വയർ, കെഎസ്ആർടിസി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് നടക്കുക. ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് പ്രതിനിധികളും ഡോ:അ​ഗർവാൾ ആശുപത്രിയിലെ ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകും.

Previous Post Next Post