കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു മരണം.

കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.

വേലൂര്‍ കുറുമാലിലെ വിദ്യ എന്‍ജിനിയറിങ് കോളജിനു സമീപത്തെ തറവാട്ടു വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ശനിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Previous Post Next Post