ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി.
ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍.
എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ധനകാര്യം- നിര്‍മല സീതാരാമന്‍
ആരോഗ്യം- ജെപിനഡ്ഡ
വാണിജ്യം- പീയുഷ് ഗോയല്‍
റെയില്‍വേ, വാർത്താവിതരണ പ്രക്ഷേപണം- അശ്വിനി വൈഷ്ണവ്
ഊർജം, നഗരവികസനം- മനോഹർ ലാല്‍ ഖട്ടർ
കൃഷി, ഗ്രാമവികസനം- ശിവരാജ് സിങ് ചൗഹാൻ
വിദ്യാഭ്യാസം- ധർമേന്ദ്ര പ്രധാൻ
ചെറുകിട വ്യവസായം- ജിതൻ റാം മാഞ്ചി
വ്യോമയാനം- രാം മോഹൻ നായിഡു
പെട്രോളിയം, പ്രകൃതിവാതകം- ഹർദീപ് സിങ് പുരി
കായികം, യുവജനക്ഷേമം- ചിരാഗ് പാസ്വാൻ
തൊഴില്‍- മൻസൂഖ് മാണ്ഡവ്യ
ഉരുക്ക്, ഖന വ്യവസായം-എച്ച്.ഡി.കുമാരസ്വാമി
പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം- കിരണ്‍ റിജിജു
പരിസ്ഥിതി- ഭൂപേന്ദർ യാദവ്
തുറമുഖം, ഷിപ്പിങ്, ജലം -സർബാനന്ദ സോനോവാള്‍
ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ -ജ്യോതിരാദിത്യ സിന്ധ്യ
വനിത, ശിശുക്ഷേമം- അന്നപൂർണ ദേവി
സാംസ്കാരികം, ടൂറിസം- ഗജേന്ദ്ര സിഖ് ഷെഖാവത്ത്
സഹമന്ത്രിമാരും വകുപ്പുകളും
ഊർജം- ശ്രീപദ് നായിക്
നഗരവികസനം-ടോക്കാൻ റാം സാഹു
ചെറുകിട, ഇടത്തരം വ്യവസായം-ശോഭ കരന്തലജെ
ഉപരിതല ഗതാഗതം-അജയ് ടംത
ഉപരിതല ഗതാഗതം-ഹർഷ് മല്‍ഹോത്ര
പെട്രോളിയം , ടൂറിസം - സുരേഷ് ഗോപി
ന്യൂനപക്ഷംക്ഷേമം, ഷിഷറിസ്, മൃഗക്ഷേമം- ജോർജ് കുര്യൻ
മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തെരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.