രാജ്യത്തെ എല്‍പിജി ഉപഭോക്താക്കളുടെ മസ്‌റ്ററിംഗ് നിർബന്ധമാക്കി കൊണ്ട് കേന്ദ്ര സർക്കാർ,എന്താണ് എല്‍പിജി മസ്‌റ്ററിംഗ്? എല്‍പിജി മസ്‌റ്ററിംഗ് എങ്ങനെയാണ് ചെയ്യേണ്ടത്?

രാജ്യത്തെ എല്‍പിജി ഉപഭോക്താക്കളുടെ മസ്‌റ്ററിംഗ് നിർബന്ധമാക്കി കൊണ്ട് കേന്ദ്ര സർക്കാർ നടപടി കടുപ്പിക്കുകയാണ്.
എന്താണ് എല്‍പിജി മസ്‌റ്ററിംഗ്?

ഉപഭോക്താവിന്റെ ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് മസ്‌റ്ററിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉപഭോക്താവിലേക്ക് തന്നെ കൃത്യമായി എത്താനും ഈ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി വിശദവിവരങ്ങള്‍ രജിസ്‌റ്റർ ചെയ്യേണ്ടതുണ്ട്.
ബന്ധപ്പെട്ട കമ്ബനിയില്‍ നിന്ന് ലഭിച്ച ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയാണ് ഇതിനായി കൈവശം വേണ്ട രേഖകള്‍. ഗ്യാസ് ഏജന്‍സികള്‍ തന്നെ നിലവില്‍ മസ്‌റ്ററിംഗ് നടത്തുന്നുണ്ട്. എന്നാല്‍ വളരെ കുറച്ച്‌ ഉപഭോക്താക്കള്‍ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും നിർദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നുള്ളൂ എന്നതിനാലാണ് ഇതിന് സമയപരിധി ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്.

ഒരുപക്ഷേ നിങ്ങളുടെ ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സിയില്‍ നിന്ന് മാസ്‌റ്ററിംഗ് നടത്താൻ കഴിഞ്ഞില്ലെങ്കില്‍ എല്‍പിജി കമ്ബനികളുടെ ആപ്പിലൂടെയും ഇത് പൂർത്തിയാക്കാൻ കഴിയും. വിജയകരമായി നടപടികള്‍ പൂർത്തിയാക്കിയാല്‍ നിങ്ങള്‍ ഗ്യാസ് കണക്ഷനുമായി ബന്ധപ്പിച്ച മൊബൈലിലേക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം വരും.
എല്‍പിജി മസ്‌റ്ററിംഗ് എങ്ങനെയാണ് ചെയ്യേണ്ടത്?

ആധാർ കാർഡും ഗ്യാസ് കണക്ഷൻ ബുക്കുമായി നിങ്ങളുടെ ഗ്യാസ് ഏജൻസി സന്ദർശിക്കുക. ഏജൻസികളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. നടപടി പൂർത്തിയായാല്‍ ഇത് ചെയ്‌താല്‍ ഇകെവൈസി അപ്‌ഡേറ്റ് ചെയ്‌തതായി രജിസ്‌റ്റർ ചെയ്‌ത മൊബൈലിലേക്ക് സന്ദേശം ലഭിക്കും. വിതരണ കമ്ബനികളുടെ ആപ്പ് വഴിയും മസ്‌റ്ററിങ് നടത്താം. ഇതിനായി കമ്ബനികളുടെ ആപ്പും ആധാർ മുഖം തിരിച്ചറിയല്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം.
Previous Post Next Post