കോട്ടയം ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാവ് തൽക്ഷണം മരിച്ചു ; മരിച്ചത് എസ് എച്ച് മൗണ്ട് സ്വദേശിയെന്ന് സൂചന




കോട്ടയം: എം സി റോഡിൽ ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോട്ടയത്ത് നിന്ന് മൈസൂരിലേക്ക് പോയ കെഎസ്ആർടിസി ശബരി എക്സ്പ്രസ്സ് ആണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു . എസ് എച്ച് മോളുടെ സ്വദേശി ബിബീഷ് എന്നയാളുടെ ലൈസൻസ് സംഭവ സ്ഥലത്ത് നിന്നും കിട്ടിയിട്ടുണ്ട്.

അപകടസ്ഥലത്തെ കെഎസ്ആർടിസി ബസ് നടുറോഡിൽ കിടക്കുന്നതിനാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി യുവാവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Previous Post Next Post