വീടിൻ്റെ മേൽക്കൂര തകർന്നുവീണു; കുടുംബനാഥന്റെ വാരിയെല്ലിന് പൊട്ടൽ, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിടയ്ക്ക്




 

അയ്മനം : അയ്മനം പതിനേഴാം വാർഡ് വട്ടുകളം ലക്ഷം വീട്ടിൽ അനിൽ പിള്ളയുടെ വീടിൻ്റെ മേൽക്കൂര  തകർന്നു വീണു.അനിൽ പിള്ള, ഭാര്യ വനജ, മകൾ പരാശക്തി(6) എന്നിവർ താമസിച്ചിരുന്ന വീടിന്റെ  മേൽക്കൂരയാണ് ഇന്നലെ വൈകുന്നേരം തകർന്ന് വീണത്. ഇന്നലെ പകൽ പെയ്ത കനത്ത മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂരയിൽ വെള്ളം ഇറങ്ങിയതിന് തുടർന്ന് കൂട്ട് തകർന്നതാണ് മേൽക്കൂര ഇടിഞ്ഞുവീഴാൻ കാരണം.

 കട്ടിലിൽ ഇരിക്കുകയായിരുന്ന മകൾ പരാശക്തിയെ ശബ്ദം കേട്ട ഉടൻ അച്ഛൻ തള്ളി മാറ്റിയതിനാൽ കുട്ടി നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മേൽകൂര തകർന്ന്  അനിലിന്റെ ശരീരത്തിൽ വീണതിനാൽ വാരിയെല്ലിന് പൊട്ടൽ ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഭാര്യ വനജ ഇതേ സമയം മുറിക്ക് വെളിയിൽ ആയിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

അനിൽ പിള്ളയും ഭാര്യ വനജയും  രോഗികളാണ്. 

  മഴക്കാലമായതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുമായി  എവിടെ താമസിക്കും എന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്  രോഗികളായ  ഈ നിർധന കുടുംബം.

Previous Post Next Post