കുമരകത്ത് ചുഴലിക്കാറ്റിൽ പരസ്യ ബാേർഡ് വീടിനു മുകളിൽ പതിച്ച് നാശനഷ്ടങ്ങൾ


 

കുമരകം : കുമരകം രണ്ടാം കലുങ്കിന് സമീപം റാേഡരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബാേർഡ് വീടിന് മുകളിൽ പതിച്ച് വീടിന് നാശനഷ്ടങ്ങൾ ഉണ്ടായി. തിരുവാർപ്പ്  പഞ്ചായത്തിലെ 18-ാം വാർഡിൽ റെജി ഭവനിൽ റെജിയുടെ വീടിനാണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. വീടിൻ്റെ ഓടുകൾ പലതും  പാെട്ടിവീണു, കുടിവെള്ള ടാങ്കുകൾ സമീപത്തെ പാടത്തേക്ക് പതിച്ചു. കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കാൻ നിർമ്മിച്ച ഷെഡ്ഡിൻ്റെ മേൽക്കൂരയിലെ ഷീറ്റുകളും ചുഴലിക്കാറ്റിൽ പറന്നു പാേയി. കൂടാതെ റജിയുടെ 60 എത്ത വാഴകളും കാറ്റിൽ നശിച്ചു. ഷെഡ്ഡിനുള്ളിൽ ഉണ്ടായിരുന്ന നീറ്റുകക്കാ ഉൾപ്പടെയുള്ള വസ്തുക്കൾ നനഞ്ഞു നശിച്ചു. ഇന്ന് വെെകിട്ട് 6.45 നായിരുന്നു ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കാറ്റും മഴയും തുടർന്നതിനാൽ നാശനഷ്ടങ്ങൾ പൂർണ്ണമായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല.


റജിഭവന് സമീപത്തെ തീർത്ഥം എന്ന ജല ശുദ്ധീകരണ സംവിധാനത്തിൻ്റെ ഓഫീസ് കെട്ടിടത്തിൻ്റെ മുൻഭാഗത്തെ കൂറ്റൻ ചില്ലുകൾ ചുഴലിക്കാറ്റിൽ വീണുടഞ്ഞു. ജല ശുദ്ധീകരണത്തിന് ഉപയാേഗിക്കുന്ന പല വസ്തുക്കളും നനഞ്ഞ് ഉപയാേഗ യാേഗ്യമല്ലാതായി.

Previous Post Next Post