പോസ്റ്റൽ വോട്ടുകൾ ആദ്യം,8.15 ഓടെ ആദ്യ ഫലം വന്നു തുടങ്ങും.


കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കും. പുലർച്ചെ നാലിന് ഉദ്യോഗസ്ഥർ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തി.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 8.30ന് ആദ്യ ഫല സൂചനകള്‍ പുറത്തുവരും.

ഇത്തവണ സ്‌ട്രോംഗ് റൂമുകള്‍ രാവിലെ 5.30 ന് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്‌ട്രോംഗ് റൂമുകള്‍ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂർ മുന്നേയാക്കി.

റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർഥികള്‍ അല്ലെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറക്കുക. ആദ്യം എണ്ണുക തപാല്‍ വോട്ടുകളായിരിക്കും. ഇതിനായി നാലു മേശകള്‍ ഒരുക്കിയിട്ടുണ്ട്. തുടർന്നാകും വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണുക.
Previous Post Next Post