കോട്ടയം : അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന് വാഹനങ്ങളോടുള്ള കമ്പം കോട്ടയം കാർക്ക് അറിയാവുന്ന കാര്യമാണ്. ടോണിയുടെ പുതിയ കാറിനെ കുറിച്ചും ഗാരേജിലുള്ള കാർ കളക്ഷനെകുറിച്ചും ഇടക്കിടെ സോഷ്യൽ മീഡിയയിലും, കോട്ടയംകാർക്കിടയിലും ചർച്ച നടക്കാറുമുണ്ട്.
അദ്ദേഹത്തിന്റെ കാർ കളക്ഷൻ മാത്രമല്ല അതിന്റെ നമ്പറും കൗതുകം ഉണർത്തുന്നതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ BMW X 7 നും തന്റെ ഇഷ്ട നമ്പരായ 7777 സ്വന്തമാക്കിയിരിക്കുകയാണ് ടോണി വർക്കിച്ചൻ.
വാശിയേറിയ ലേലം വിളികൾക്കൊടുവിൽ 5.80 ലക്ഷം രൂപയ്ക്കാണ് ഇഷ്ട നമ്പരായ 7777 സ്വന്തമാക്കിയത്
1.72 കോടിയുടെ BMW X 7 സീരീസ് മഞ്ഞ കളറുള്ള കാറാണ് ടോണി വർക്കിച്ചൻ ഒടുവിൽ സ്വന്തമാക്കിയത്. ഈ കാറിനാണ് ഇന്ന് രാവിലെ കോട്ടയം ആർ ടി ഓഫീസിൽ നടന്ന വാശിയേറിയ ലേലത്തിലൂടെ 5.80 ലക്ഷം മുടക്കി KL5 BB 7777 നമ്പർ സ്വന്തമാക്കിയത്.
മൂന്ന് വർഷം മുൻപ് വാങ്ങിയ കിയ കാർണിവൽ കാറിനും അന്ന് ഫാൻസി നമ്പർ ലേലം വിളിച്ച് നേടിയിരുന്നു. അന്ന് 8. 80 ലക്ഷം രൂപയ്ക്കാണ് കെ.എൽ 05 എവൈ 7777 എന്ന നമ്പർ സ്വന്തമാക്കിയത്.
BMW X 7 നും , കിയ കാർണിവലും, ജാഗ്വാറും, പോർഷെ , കിയാ സെൽറ്റോസുമാണ് ടോണി വർക്കിച്ചൻ്റെ കാർ കളക്ഷനിലുള്ളത്. ഒരു മിനി കൂപ്പർ കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ടോണി വർക്കിച്ചൻ