സ്വര്‍ണവില കുറഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ



കൊച്ചി: സംസ്ഥാനത്ത് ഇന്നലെ 600 രൂപ വര്‍ധിച്ച് വീണ്ടും 54000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങി. 640 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Previous Post Next Post