അതിതീവ്ര മഴ; അങ്കണവാടി പ്രവേശനോത്സവം മാറ്റി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹര്യത്തിൽ നാളെ (മെയ് 30) സംസ്ഥാന തലത്തിലും അങ്കണവാടി തലത്തിലും നടത്താനിരുന്ന പ്രവേശനോത്സവം മാറ്റിവെച്ചതായി അറിയിപ്പ്.വനിത ശിശുക്ഷേമ വകുപ്പാണ് അറിയിപ്പ് നൽകിയത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വേനലവധി കഴിഞ്ഞ് കുട്ടികൾ അങ്കണവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രവേശനോത്സവം മാറ്റിയത്.
Previous Post Next Post