തെലുങ്കാനയിലെ ഖമ്മം ജില്ലയില്‍ സ്വകാര്യ ബസ് റെയില്‍വേ മേല്‍പ്പാലത്തിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പെനുബല്ലി മണ്ഡലിലെ കൊത്ത ലങ്കപ്പള്ളി ഗ്രാമത്തിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ട്രാവല്‍ ബസ് റെയില്‍വേ മേല്‍പ്പാലത്തിലിടിച്ച് മറിയുകായിരുന്നു.
ചെക്കപ്പള്ളി ടൗണില്‍ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബസ് റെയില്‍വേ മേല്‍പ്പാലത്തിന്റെ കൈവരികളില്‍ ശക്തമായി ഇടിച്ച ശേഷം റോഡരികിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ സമീപവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനും നടത്തുകയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.