ഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍.

നരുവാമൂട്ടില് ശരീരത്തില് ചില്ല് തറച്ചുകയറി പതിനെട്ടുകാരനായ ശിവസൂര്യ കൊല്ലപ്പെട്ട കേസില് ഒളിവിലായിരുന്ന പ്രതികളെല്ലാം പൊലിസ് വലയിലായി.കാര്ത്തിക, അജിത്, ആരോമല്, പ്രിയദര്ശന് എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.

ഒന്നരവര്ഷം മുമ്പ് ഒരു ഫുട്ബോള് ടര്ഫില് വച്ചുണ്ടായ നിസ്സാര തര്ക്കമാണ് പ്രതികളുടെ മനസ്സില് കൊലപാതകത്തിനുള്ള കടുത്ത വൈരാഗ്യമായി മാറിയത്. സംഭവദിവസം രാത്രി എട്ടരയോടെ പ്രദേശത്തെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നില് ശിവസൂര്യ നില്ക്കുന്നത് മദ്യലഹരിയിലായിരുന്ന പ്രതികള് കാണാനിടയായി. ശിവസൂര്യ തങ്ങളെ തുറിച്ചുനോക്കി എന്ന് ആരോപിച്ച്‌ പ്രതികള് യുവാവുമായി വഴക്കുണ്ടാക്കുകയായിരുന്നു.

തര്ക്കത്തിനിടെ പ്രതികള് ശിവസൂര്യയെ ബലമായി കടയുടെ വലിയ ഗ്ലാസ് ഭിത്തിയിലേക്ക് തള്ളിയിടുകയായിരുന്നു. തകര്ന്നുവീണ ചില്ലിന്റെ മൂര്ച്ചയേറിയ കഷണങ്ങള് യുവാവിന്റെ വയറ്റിലേക്ക് ആഴത്തില് തറച്ചുകയറി. രക്തം വാര്ന്ന് ഗുരുതരാവസ്ഥയിലായ ശിവസൂര്യയെ പ്രതികള് തന്നെ ബൈക്കിന് നടുവിലിരുത്തി ശാന്തിവിളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം തന്നെ ജീവന് നഷ്ടപ്പെട്ടിരുന്നു.

അബോധാവസ്ഥയിലായ യുവാവിനെ ബൈക്കില് കൊണ്ടുപോകുന്നതിനിടയില് കാലുകള് റോഡിലുരഞ്ഞ് ഒരു കാല്വിരല് പകുതിയോളം നഷ്ടപ്പെട്ടതായും ഇന്ക്വസ്റ്റ് റിപോര്ട്ടില് വ്യക്തമാക്കുന്നുണ്ട്. കേസില് മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയിരുന്നു, ബാക്കിയുള്ളവരെക്കൂടി കസ്റ്റഡിയിലെടുത്തതോടെയാണ് മുഴുവന് പ്രതികളും പിടിയിലായത്.
Previous Post Next Post