സെൻസസ് ; ഫീൽഡ് ട്രെയിനർമാരുടെ പരിശീലനം പൂർത്തിയായി.

കോട്ടയം: സെൻസസ് പ്രവർത്തനങ്ങൾക്കു മുന്നോടിയായി ജില്ലയിലെ നഗരസഭകളിൽ നിന്നും താലൂക്കുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഫീൽഡ് ട്രെയിനർമാർക്കുള്ള പരിശീലനം പൂർത്തിയായി.

മേയ് 18 മുതൽ 23 വരെ കളക്ടറേറ്റിൽ നടന്ന പരിശീലനത്തിൽ
60 ഉദ്യോഗസ്ഥർ പങ്കെടുത്തു.
ജില്ലയിലെ മാസ്‌റ്റർ ട്രെയിനർ എം. അരുൺ, അശ്വതി എന്നിവർ നേതൃത്വം നൽകി. പരിശീലനത്തോടൊപ്പം ഫീൽഡ് വിസിറ്റും സംഘടിപ്പിച്ചിരുന്നു.
പരിശീലനം നേടിയ ഫീൽഡ് ട്രെയിനർമാർ സെൻസസ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെടുന്ന എന്യുമറേറ്റർമാർക്കായി മേയ് 28 മുതൽ നടക്കുന്ന പരിശീലനത്തിന് നേതൃത്വം നൽകും.
Previous Post Next Post