ഗുരുവായൂർ ക്ഷേത്രദർശനം നടത്താനെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സുരക്ഷ നടപടികളെ തുടർന്ന് ജനം വലഞ്ഞു. മണിക്കൂറികളോളെ കാത്തു നിന്നിട്ടും തൊഴാൻ പറ്റാതെ ജനങ്ങള്‍ ബുദ്ധിമുട്ടി.നിരവധി പേർക്ക് ദർശനത്തിന് സാധിച്ചില്ലെന്നും ഭക്തർ പരാതി പറയുന്നു.ഇതിന്റെ ഓഡിയോ സന്ദേശവും ഇതിനോടകം പ്രചരിക്കുന്നുണ്ട്. രാത്രി മുതല്‍ ക്യൂ നിന്ന നിരവധി ആളുകള്‍ ദർശനം നടത്താതെ മടങ്ങുകയായിരുന്നു. പലരും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് മടങ്ങിയത്. രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും തൊഴാൻ കഴിഞ്ഞില്ലെന്നും പരാതി പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദർശന പ്രമാണിച്ച് ജനറല്‍ പാസുകളും ഒഴിവാക്കിയിരുന്നു.
താൻ ഒരു തരത്തിലും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും താൻ കാരണം ജനങ്ങള്‍ എവിടേയും കാത്തിരിക്കേണ്ടി വരില്ലെന്നുമൊക്കെയുള്ള വീരവാദങ്ങള്‍ മുഴക്കിയ മുഖ്യമന്ത്രി കാരണമാണ് രാത്രി പതിനൊന്ന് മുതല്‍ പിറ്റേന്ന് ഏറെ വൈകും വരെ ജനം ബുദ്ധിമുട്ടിയത്.