കാസർഗോഡ് :ഭർത്താവിന്റെ വീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കുടിച്ച് മരിച്ചു. കാസർകോട് പാണത്തലയില്‍ ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്.ഫാത്തിമത്ത് സുഫൈദയുടെ മരണത്തില്‍ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ഭർതൃവീട്ടുകാരുടെ പീഡനംമൂലമാണ് യുവതി ആത്മഹത്യചെയ്തതെന്നാണ് ഇവർ ആരോപിക്കുന്നത്. സ്വർണം ആവശ്യപ്പെട്ട് നിരന്തരപീഡനം ഉണ്ടായെന്നും ഇവർ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിദ്യാനഗർ പൊലീസില്‍ പരാതി നല്‍കി. ഇതിനെത്തുടർന്ന് ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.